ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ വ്യക്തമാകും. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിച്ചു. മൂന്നിടത്തുമായി ആകെ 55 ലക്ഷം വോട്ടർമാരാണുള്ളത്.
ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്.
മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. അതേസമയം, ത്രിപുരയില്‍ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഗോത്രവര്‍ഗ സംഘടനയായ ഐപിഎഫ്ടിയുമായി സഖ്യത്തിലാണ് ബിജെപി ത്രിപുരയില്‍ മത്സരിക്കുന്നത്.
നാഗാലാന്റില്‍ ബിജെപി - എന്‍ഡിപിപി സഖ്യവും, മേഘാലയയില്‍ ബിജെപി - എന്‍പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. അതേസമയം മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് എന്ത് ചലനമുണ്ടാക്കുമെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.