ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയം മാനിക്കുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കഴിഞ്ഞ പത്തു വര്‍ഷവും രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. പ്രധാനമന്ത്രി അല്ലാതായാലും രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്നതിന് മുന്പ് ദൂരദര്‍ശനിലൂടെ രണ്ട് മിനിട്ട നീണ്ട വിട വാങ്ങല്‍ പ്രസംഗം നടത്തുകയായിരുന്നു മന്‍മോഹന്‍ സിംഗ്.
ഇന്ത്യയെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എന്റെ ജീവിതവും പ്രധാനമന്ത്രിയുമായുള്ള സേവനകാലവും തുറന്ന പുസ്തകമാണ്. എനിക്ക് എല്ലാം തന്നത് ഈ രാജ്യമാണ്. ആ രാജ്യത്തോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. ഇന്നത്തെ ഇന്ത്യ പത്തു വര്‍ഷം മുന്പത്തെ ഇന്ത്യയെക്കാള്‍ ശക്തിപ്പെട്ടു. രാജ്യത്തിന് ഇനിയും വികസിക്കാനുള്ള ശേഷിയുണ്ട്. ഭാവിയില്‍ ഇന്ത്യ വലിയൊരു ഊര്‍ജ ശക്തിയായി വളരുമെന്നും മന്‍മോഹന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പുതിയ സര്‍ക്കാരിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.