മത്സ്യങ്ങള്‍ക്കും ചികിത്സ; ആദ്യ ആശുപത്രി കൊല്‍ക്കത്തയില്‍!

വെള്ളി, 24 ഒക്‌ടോബര്‍ 2014 (14:40 IST)
ഇന്ത്യയില്‍ ഇനി മത്സ്യങ്ങള്‍ക്കും ചികിത്സാ സൗകര്യം. മത്സ്യങ്ങളില്‍ കാണപ്പെടുന്ന രോഗങ്ങളും വിചിത്ര പ്രതിഭാസങ്ങളും ചികിത്സിക്കാനുള്ള ആദ്യ ആശുപത്രി കൊല്‍ക്കത്തയില്‍ ആശുപത്രി ഒരുങ്ങുന്നു. 
 
2015 മധ്യത്തോടെയായിരുന്നു ആശുപത്രി നിലവില്‍ വരികയെന്ന് പശ്ചിമ ബംഗാള്‍ അനിമല്‍ ആന്‍ഡ് ഫിഷറീസ് സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ടി ജെ അബ്രഹാം അറിയിച്ചു. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കീഴില്‍ അഞ്ചു കോടി രൂപ മുടക്കിയായിരിക്കും ആശുപത്രി നിര്‍മ്മിക്കുക.
 
മത്സ്യകര്‍ഷകരെ മാത്രമല്ല, മത്സ്യം ഭക്ഷണ പ്രേമികള്‍ക്കും ആശുപത്രിയുടെ പ്രയോജനം ലഭിക്കും. 500 ലിറ്റര്‍ വീതം ശേഷിയുള്ള 50 ഗ്ലാസ് അക്വേറിയങ്ങളും 25 സര്‍ക്കുലര്‍ വാട്ടര്‍ ടാങ്കുകളും ആശുപത്രിയിലുണ്ടാകും. സുസജ്ജമായ പാത്തോളിക്കല്‍ ലാബും ആശുപത്രിയുടെ ഭാഗമായിരിക്കും. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

വെബ്ദുനിയ വായിക്കുക