തക്കാളി വില കുതിച്ചുയരാന്‍ കാരണമെന്ത്?

ബുധന്‍, 24 നവം‌ബര്‍ 2021 (13:16 IST)
പെട്രോള്‍ വിലയേയും കടത്തിവെട്ടി തക്കാളി വില കുതിക്കുകയാണ്. പല നഗരങ്ങളിലും തക്കാളി കിലോയ്ക്ക് 120 രൂപ നല്‍കണം. കേരളത്തിലും തക്കാളി വില നൂറ് കടന്നിട്ടുണ്ട്. എന്താണ് തക്കാളി വില ഇങ്ങനെ കുതിച്ചുയരാന്‍ കാരണം? 
 
കാലംതെറ്റിയുള്ള മഴയില്‍ കനത്ത വിളനാശം സംഭവിച്ചതോടെയാണ് തക്കാളി വില കുതിച്ചുയരാന്‍ തുടങ്ങിയത്. വിപണികളില്‍ തക്കാളി വരവ് വലിയ തോതില്‍ കുറഞ്ഞു. ഇതോടെയാണ് തക്കാളി വില കുതിച്ചുയര്‍ന്നത്. ഒരാഴ്ച മുന്‍പ് മുംബൈയില്‍ എത്തിയിരുന്നത് 290 ടണ്‍ തക്കാളിയാണെങ്കില്‍ ഇപ്പോള്‍ എത്തിയതാകട്ടെ 241 ടണ്‍ മാത്രം. മറ്റ് നഗരങ്ങളിലും തക്കാളിയുടെ അളവില്‍ കുറവുണ്ടായി. ചിത്രദുര്‍ഗ, ചിക്കമംഗളൂരു, ധാര്‍വാഡ് തുടങ്ങി കര്‍ണാടകയുടെ കാര്‍ഷിക മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദനം നടത്തുന്ന മേഖലകളിലുണ്ടായ കനത്ത മഴയാണ് കേരളത്തിന് തിരിച്ചടിയായിരിക്കുന്നത്. ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലെ വെള്ളപ്പൊക്കത്തില്‍ 2000 ഹെക്ടറിലേറെ കൃഷി നശിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍