എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെ വധിക്കുമെന്ന് ഐഎസ് ഭീകരരുടെ ഭീഷണി. ഡല്‍ഹി പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രിയാണ് ഈ മെയിലില്‍ വധഭീഷണി എത്തിയത്. ഇതേതുടര്‍ന്ന് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഗംഭീറിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായും ഡിസിപി ശ്വേത ചൗഹാന് അറിയിച്ചു. 2018ലാണ് ഗംഭീര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.