വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ

Webdunia
വെള്ളി, 15 ജൂണ്‍ 2018 (08:14 IST)
വ്രതാനുഷ്ടാനത്തിന്‍റെ നിറവില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ഈദ്ഗാഹുകളില്‍ രാവിലെ പെരുന്നാള്‍ നമസ്കാരം നടന്നു. 
 
കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്താണ്  ശവ്വാല്‍ മാസപ്പിറവി കണ്ടത്. പാളയം ഇമാം, പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, വിവിധ ഖാസിമാര്‍ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്. 
 
മധ്യകേരളത്തിലെ വിവിധ പള്ളികളിലും മൈതാനങ്ങളിലും ഈദ് നമസ്കാരം നടന്നു. പലയിടങ്ങളില്‍ മതസൌഹാര്‍ദ്ദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 
 
മലബാറിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഈദ് നമസ്ക്കാരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. കോഴിക്കോട് ബീച്ചിലും മലപ്പുറം കോട്ടപ്പടിയിലും കണ്ണൂര്‍ മുനിസിപ്പല്‍ മൈതാനിയിലും ഈദ് നമസ്കാരം നടന്നു. വയനാട്ടിലും കാസര്‍കോട്ടും വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും നമസ്ക്കാരം നടന്നു. 
 
ശവ്വാല്‍ പിറന്നതോടെ നാടെങ്ങും ചെറിയ പെരുന്നാളിന്‍റെ ആഘോഷത്തിലാണ്. ഒരു മാസക്കാലം നീണ്ടു നിന്ന പ്രാര്‍ത്ഥനയിലൂടെയും വ്രതാനുഷ്ടാനത്തിലൂടെയും നേടിയെടുത്ത ആത്മശക്തിയുടെ നിറവിലാണ് ചെറിയ പെരുന്നാള്‍ ആഘോഷം.

അനുബന്ധ വാര്‍ത്തകള്‍

Next Article