പെട്രോൾ വില കുറച്ച് തമിഴ്‌നാട്, ലിറ്ററിന് മൂന്ന് രൂപ കുറയ്‌ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

Webdunia
വെള്ളി, 13 ഓഗസ്റ്റ് 2021 (14:05 IST)
തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റിൽ പെട്രോൾ വില മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപനം. സംസ്ഥാന നികുതി ഇനത്തിലാണ് കുറവ് വരുത്തുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ തീരുമാനമാണെന്നും നികുതി കുറച്ചതുകൊണ്ട് വർഷം 1160 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാവുകയെന്നും  ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു.
 
സംസ്ഥാന ചരിത്രത്തിലാദ്യമായി കടലാസ് രഹിത ഇലക്‌ട്രിക് ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി ബജറ്റിൽ ഏറ്റവുമധികം തുക അനുവദിച്ചത് ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്കാണ്. കൊവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article