ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു; ക്രൂരകൃത്യത്തിന്‍റെ കാരണം അറിഞ്ഞാല്‍ ഞെട്ടും

ജോര്‍ജി സാം
വ്യാഴം, 11 ജൂണ്‍ 2020 (18:03 IST)
ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ആത്‌മഹത്യ ചെയ്‌തു. ചെന്നൈയിലാണ് സംഭവം. ബുധനാഴ്‌ചരാത്രിയാണ് ഭാര്യ സന്ധ്യ(20)യെ കൊലപ്പെടുത്തിയ ശേഷം ചെന്നൈ മിഞ്ചൂര്‍ സ്വദേശി നീതിവാസന്‍(24) ആത്‌മഹത്യ ചെയ്‌തത്. ബുധനാഴ്‌ച രാവിലെയായിരുന്നു ബന്ധുക്കള്‍ കൂടിയായ ഇവരുടെ വിവാഹം. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വിവാഹച്ചടങ്ങില്‍ 20ല്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുത്തത്.
 
രാത്രി ദമ്പതികളുടെ മുറിയില്‍ നിന്ന് സന്ധ്യയുടെ അലറിക്കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ വാതില്‍ തള്ളിത്തുറക്കുന്നത്. രക്‍തത്തില്‍ കുളിച്ച് പിടയുന്ന സന്ധ്യയെയാണ് അപ്പോള്‍ കണ്ടത്. സമീപത്തുനിന്ന് കമ്പിപ്പാരയും കണ്ടെടുത്തു.
 
മുറിയില്‍ നീതിവാസന്‍ ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപമുള്ള ഒരു മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ നീതിവാസനെ കണ്ടെത്തി.
 
ഭാര്യയെ കൊലപ്പെടുത്തി നീതിവാസന്‍ ജീവനൊടുക്കിയതിന്‍റെ കാരണം വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ കണ്ടെത്താനായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article