നിരോധിച്ചതിനെതിരെ നിയമനടപടിക്കില്ലെന്ന് ടിക് ടോക്ക്, ഇന്ത്യയുടെ ആശങ്ക പരിഹരിക്കുന്നതില്‍ പ്രതിജ്‌ഞാബദ്ധരെന്നും കമ്പനി

ജോര്‍ജി സാം

വ്യാഴം, 2 ജൂലൈ 2020 (19:26 IST)
ഇന്ത്യൻ സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കാൻ പദ്ധതിയില്ലെന്ന് നിരോധിത ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്ക്. ചൈനീസ് ആപ്പായ ടിക് ടോക്ക്, ഇന്ത്യയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. 
 
"ഇന്ത്യൻ സർക്കാരിന്‍റെ നടപടിക്കെതിരെ ടിക് ടോക്ക് നിയമനടപടി സ്വീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ചില പത്രങ്ങളിൽ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അത്തരം നടപടികൾ സ്വീകരിക്കാൻ ഞങ്ങൾക്ക് പദ്ധതിയില്ല” - കമ്പനി വക്താവ് വ്യക്‍തമാക്കി.
 
"സർക്കാറിന്റെ ആശങ്കകൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ ഇന്ത്യാ ഗവൺമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നു. ഡാറ്റാ പരമാധികാരം, സുരക്ഷ, ഉപയോക്താക്കളുടെ സ്വകാര്യത എന്നിവ ഞങ്ങള്‍ എപ്പോഴും ഉറപ്പാക്കിയിട്ടുണ്ട്. അതിനായിരുന്നു ഞങ്ങള്‍ മുന്‍‌ഗണന നല്‍കിയത്, അത് തുടരുകയും ചെയ്യും” - വക്‍താവ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍