നിലവില്‍ ടിക് ടോക്ക് ഫോണില്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാം; ടിക് ടോക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അയര്‍ലാന്‍ഡ്, യുകെ സര്‍വറുകളിലേക്ക് മാറ്റി

ശ്രീനു എസ്

ചൊവ്വ, 30 ജൂണ്‍ 2020 (15:44 IST)
നിലവില്‍ ടിക് ടോക്ക് ഫോണില്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ പുതുതായി പ്ലേസ്റ്റോറില്‍ കയറി ആര്‍ക്കും ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. അതേസമയം  ടിക് ടോക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അയര്‍ലാന്‍ഡ്, യുകെ സര്‍വറുകളിലേക്ക് മാറ്റിയിട്ടുണ്ട്.സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് ടിക് ടോക്ക് ഇന്ത്യ മേധാവി നിഖില്‍ ഗാന്ധി പറഞ്ഞു.
 
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
അതേസമയം സര്‍ക്കാര്‍ തീരുമാനത്തെ ഇടക്കാല ഉത്തരവായാണ് ടിക്ടോക് വിശേഷിപ്പിച്ചിരിക്കുന്നത്. ഉത്തരവില്‍ വിശദീകരണം നടത്താന്‍ അധികൃതരുമായി കൂടിക്കാഴ്ചക്കുള്ള അവസരം ലഭിച്ചിട്ടുണ്ട്.ഇന്ത്യന്‍ നിയമപ്രകാരമുള്ള എല്ലാ സ്വകാര്യത-സുരക്ഷാമാനദണ്ഡങ്ങളും ടിക്ടോക് പാലിക്കുന്നുണ്ടെന്നും ചൈന ഉള്‍പ്പെടെയുള്ള വിദേശസര്‍ക്കാറുകളുമായും ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ലെന്നും ഭാവിയിലും സ്വകാര്യതക്ക് അതീവപ്രാധാന്യം നല്‍കികൊണ്ട് ടിക്ടോക് മുന്നോട്ടുപോകുമെന്നും ടിക്ടോക് ഇന്ത്യ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍