ഇന്ത്യയുടെ ആപ്പ് നിരോധനനീക്കത്തിൽ ആശങ്കയുണ്ടെന്ന് ചൈന

ചൊവ്വ, 30 ജൂണ്‍ 2020 (14:29 IST)
ടിക്‌ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയോട് ശക്തമായി പ്രതികരിച്ച് ചൈന. ഇന്ത്യൻ നിലപാടിൽ കടുത്ത ആശങ്കയുണ്ടെന്നും സാഹചര്യം വിശദമായി പരിശോധിച്ചുവരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു.  ചൈനീസ് ബിസിനസുകളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
സുരക്ഷാകാരണങ്ങൾ മുൻ നിർത്തി ടിക് ടോക്, യുസി ബ്രൗസർ, വി ചാറ്റ് തുടങ്ങി 59 ആപ്പുകൾക്കാണ് ഇന്ത്യ നിരോധനമേർപ്പെടുത്തിയത്.ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.നേരത്തെ ഇന്ത്യൻ നിരോധന നീക്കത്തിന് മറുപടിയായി ഉപഭോക്താക്കളുടെ യാതൊരുവിധ വിവരങ്ങളും ചൈനീസ് സർക്കാരിന് നൽകുന്നില്ലെന്ന് ടിക്‌ടോക് വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍