തൂത്തുക്കുടിയില്‍ അമോണിയം വാതകം ചോര്‍ന്നു: അന്‍പത്തിനാലുപേര്‍ ആശുപത്രിയില്‍

Webdunia
വെള്ളി, 6 ജൂണ്‍ 2014 (11:45 IST)
തൂത്തുക്കുടിയിലെ നിള സീഫുഡ് ഫാക്ടറിയില്‍ അമോണിയം വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് അന്‍പത്തിനാലു പേര്‍ ആശുപത്രിയില്‍. ആരുടെയും നില ഗുരുതരമല്ല. ശക്തമായി വാതകചേര്‍ച്ച നടന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ടു.

ഉടന്‍ തന്നെ ഇവരെ മൂന്നു ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലുള്ള  ഇരുപതുപേര്‍ അടക്കം നാല്‍പ്പത്തിയേഴ് സ്ത്രികളും ഏഴ് പുരുഷന്‍മാരുമാണ്  ചികിത്സയിലുള്ളത്. അപകടത്തെ തുടര്‍ന്ന് അന്വേഷണ വിധേയമായി ഫാക്ടറി അടച്ചു പൂട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടു.