കാവേരി വിഷയത്തില്‍ ഇടഞ്ഞ് തമിഴ് സിനിമ; ഐ പി എല്‍ കളിക്കാനുള്ള സമയമല്ലിതെന്ന് രജനികാന്ത്

Webdunia
ഞായര്‍, 8 ഏപ്രില്‍ 2018 (12:26 IST)
കാവേരി ജലവിനിയോഗബോര്‍ഡ് രൂപീകരിക്കാത്തതിനെതിരായി തമിഴ്നാട്ടിലെ പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. കാവേരി പ്രശ്നത്തിൽ പ്രതിഷേധമറിയിക്കുന്നതിനുള്ള തമിഴ് ജനതയുടെ പുതിയ മാർഗം ക്രിക്കറ്റ് ആണ്. ഇപ്പോഴിതാ, കാവേരി വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമാലോകം.
 
ഐപിഎല്‍ കളിക്കാനുള്ള സമയമല്ല ഇതെന്നും ചെന്നൈ താരങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങി പ്രതിഷേധിക്കണമെന്നും രജനികാന്ത് പറഞ്ഞു. തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയിലാണ് രജനിയുടെ ആഹ്വാനം. 
 
നേരത്തെ കാവേരി വിഷയത്തില്‍ രജനികാന്ത് മൌനം ആചരിക്കുകയാണെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കണമെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. കാവേരി വിഷയത്തില്‍ രജനി പുലര്‍ത്തുന്ന മൗനം തെറ്റാണെന്ന് കമല്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് രജനി ശ്ക്തമായ ആഹ്വാനവുമായി രംഗത്തു വന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article