1000, 500 നോട്ടുകള്‍ പിന്‍‌വലിക്കുമെന്ന് പ്രവചനമുണ്ടായിരുന്നു; മോദി ‘അകില’യെ ഞെട്ടിച്ചു - വിഡ്ഢിയായത് ആര് ?

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (17:40 IST)
കേന്ദ്ര സർക്കാർ 1000, 500 രൂപയുടെ നോട്ടുകൾ നിരോധിക്കുമെന്ന് ഏപ്രിൽ ഫൂൾ പ്രമാണിച്ച് സ്‌പൂഫ് വാർത്തകളുടെ കൂട്ടത്തില്‍ പ്രസീദ്ധികരിച്ച ഗുജറാത്തിലെ ഒരു പത്രം ഞെട്ടലില്‍. ഏപ്രിൽ ഒന്ന് വിഡ്ഢി ദിനത്തിൽ പ്രസിദ്ധീകരിച്ച വാര്‍ത്ത യാഥാര്‍ഥ്യമായത് എങ്ങനെയെന്നാണെന്ന് പോലും ഇവര്‍ക്കറിയില്ല.

ഗുജറാത്തിലെ സൌരാഷ്ട്രയിൽ നിന്നും പുറത്തിറങ്ങുന്ന 'അകില' എന്ന പത്രത്തിലാണ് കേന്ദ്രസർക്കാർ കറൻസികൾ പിൻവലിക്കാൻ പോകുന്നതായുള്ള വാർത്ത ഈ വർഷം ഏപ്രിൽ ഒന്നിന് പ്രസിദ്ധീകരിച്ചത്. ഈ പത്രവാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ പത്ര കട്ടിംങ് വൈറലായിരിക്കുന്നത്.

500, 1000 രൂപയുടെ കറൻസികൾ കേന്ദ്രസർക്കാർ പിൻവലിച്ചതായും ഇതിന് പകരമായി പുതിയ രണ്ടായിരം രൂപയുടെ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്നും, രാജ്യത്തെ കള്ളപ്പണ്ണത്തിന്റെ അളവ് തടയാനും കള്ളനോട്ട് നിയന്ത്രിക്കാനും അതിനൊപ്പം ഭീകരവാദം തടയാനുമാണ് ഈ നടപടിയെന്നുമാണ് പത്രം വ്യക്തമാക്കുന്നത്.

എന്നാൽ, നവംബർ എട്ടിന് രാത്രി രാജ്യം കാതുകൂർപ്പിച്ചിരുന്ന് കേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഏതാണ്ട് അതു പോലെ തന്നെ റിപ്പോർട്ട് ചെയ്‌തത് തികച്ചും ആകസ്‌മികതയാണെന്നാണ് പത്രം വിശദീകരിക്കുന്നത്. വിഡ്ഢി ദിനത്തിൽ പ്രസിദ്ധീകരിച്ച തമാശ വാർത്ത മാത്രമായിരുന്നുവെന്നാണ് പത്രത്തിന്റെ എഡിറ്ററുടെ വിശദീകരണം. ടെലഗ്രാഫ് ഇന്ത്യയോടാണ് അകിലയുടെ എഡിറ്റർ കീരിത് ഗാന്ധാരയുടെ പ്രതികരണം.
Next Article