മൂന്നാം മുന്നണിയ്ക്ക് പിന്തുണയില്ല: അരവിന്ദ് കെജ്രിവാള്‍

Webdunia
തിങ്കള്‍, 12 മെയ് 2014 (09:39 IST)
മൂന്നാം മുന്നണിയ്ക്ക് പിന്തുണ നല്‍കുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് ആമാദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. ബിജെപി അധികാരത്തിലെത്തുന്നത്‌ തടയാന്‍ ഏതെങ്കിലും മുന്നണിയെ പിന്തുണയ്‌ക്കുന്നതു സംബന്ധിച്ച ചോദ്യത്തിനു പോലും പ്രസക്‌തിയില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

കോണ്‍ഗ്രസിതര മതനിരപേക്ഷ മൂന്നാം മുന്നണിക്ക്‌ പ്രശ്‌നാധിഷ്‌ഠിത പിന്തുണ നല്‍കുന്ന കാര്യം അടഞ്ഞ അധ്യായമല്ലെന്ന്‌ മുതിര്‍ന്ന എഎപി. നേതാവ്‌ ഗോപാല്‍ റായി വ്യക്‌തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ്‌ ഇതിനെതിരേ കെജ്‌രിവാള്‍ രംഗത്തെത്തിയത്‌.

അഴിമതിക്കാരായ നേതാക്കള്‍ നയിക്കുന്ന പാര്‍ട്ടികളുടെ കൂട്ടായ്‌മയില്‍ ഭാഗഭാക്കാകുന്നതിനേക്കുറിച്ച്‌ ചിന്തിച്ചിട്ടുപോലുമില്ലെന്ന്‌ ഗൊപാല്‍ റായിയുടെ പ്രസ്താവന തള്ളിക്കൊണ്ട് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.