മോഷ്ടിച്ച ലാപ്പ് ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും വില്‍പ്പനശാല ഹൈടെക്ക് കള്ളന്‍ പിടിയില്

Webdunia
വെള്ളി, 3 മാര്‍ച്ച് 2017 (17:01 IST)
മോഷ്ടിച്ച ലാപ്പ് ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും വില്‍പ്പനശാലയൊരുക്കിയ ഹൈടെക്ക് കള്ളന്‍ പിടിയില്‍. ബംഗ്ലരൂവിലെ ടെക്കികളുടെ കേന്ദ്രമായ അപ്പാര്‍ട്ട്‌മെന്റുകള്‍ ലക്ഷ്യമാക്കി മോഷണം നടത്തിയിരുന്ന സുമീര്‍ ശര്‍മയാണ് മോഷണ മുതലുകള്‍ക്കായി വില്‍പ്പനശാലയൊരുക്കിയത്. 
 
ഇലക്ട്രോണിക്ക് സാധനങ്ങള്‍ മോഷ്ടിക്കുന്നതില്‍ മിടുക്കുള്ള സുമീറിന്റെ പക്കല്‍ നിന്നും 151 ലാപ്പ് ടോപ്പുകളും 10 ടാബുകളും 5 കാമറുകളും പൊലീസ് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 
 
ഹിന്ദിയു ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുന്ന സുമീര്‍ അപ്പാര്‍ട്ടുമെന്റുകളിലുള്ളവരുമായി അടുപ്പമുണ്ടാക്കുന്നതില്‍  മിടുക്കനായിരുന്നു. 2009ല്‍ ഹോട്ടല്‍ മാനേജ്മെന്റ് പടിക്കാന്‍ ബംഗ്ലരുവിലെത്തിയ സുമീര്‍ പിന്നീട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. 
 
Next Article