‘ദയവ് ചെയ്ത് ക്ഷേത്രത്തിലേക്ക് ദർശനത്തിന് വരരുത്’- ഭക്തരോട് ക്ഷേത്രഭാരവാഹികള്‍

Webdunia
തിങ്കള്‍, 20 മെയ് 2019 (09:52 IST)
വേനല്‍ ചൂട് കടുത്ത സാഹചര്യത്തില്‍ രാജ്യത്തെ പല മേഖലകളിലും വെള്ളത്തിന്റെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.  ഇപ്പോഴിതാ ജലക്ഷാമം രൂക്ഷമായതിനാല്‍ ഭക്തരോട് ദര്‍ശനത്തിന് വരരുതെന്ന് അഭ്യര്‍ഥിച്ചിരിക്കുകായണ് ബംഗളൂരിവിലെ ക്ഷേത്രഭാരവാഹികള്‍. അഭിഷേകത്തിന് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. 
 
ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രം ഭാരവാഹികളാണ് ഭക്തരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.
നേത്രാവതി നദിയിലെ വെള്ളം താഴ്ന്നതിനെ തുടന്ന് ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭക്തരുടെ ഒഴുക്ക് വർധിച്ചാൽ ബുദ്ധിമുട്ടാകുമെന്ന കാരണത്താലാണ് ക്ഷേത്രഭാരവാഹികൾ ഇത്തരത്തിൽ ആവശ്യപ്പെട്ടത്. 
 
കര്‍ണാടകയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രം. ദിവസേന പതിനായിര കണക്കിന് പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ ദര്‍ശനത്തിന് എത്താറ്. ഇവര്‍ക്ക് ഭക്ഷണവും ഇവിടെ നിത്യേനയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article