രണ്ടുദിവസം മുമ്പ് തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ കാപ്രയില്‍ തെരുവുനായ്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഏഴുവയസുകാരി മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ച സ്വന്തം വീടിനു മുന്നില്‍ വച്ചാണ് സോണിയയെ നായ്കള്‍ അക്രമിച്ചത്.
നായ്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടെ തലയ്ക്കും പരിക്കേറ്റിരുന്നു. ഒസ്മാനിയ ജനറല്‍ ആശുപത്രില്‍ വച്ചാണ് കുട്ടി മരിച്ചത്. കൂലിപ്പണിക്കാരായ അനിരുദ്ധ-സംഗറെഡ്ഡി ദമ്പതിമാരുടെ മകളാണ് സോണിയ.
വീടിന്റെ മുന്നില്‍ വച്ച് കളിച്ചു കൊണ്ടിരിക്കെയാണ് രണ്ടു നായ്ക്കള്‍ പരസ്പരം കടികൂടുന്നത് കണ്ട് അവയെ ഓടിക്കാന്‍ സോണിയ കല്ലെറിഞ്ഞു. എന്നാല്‍ നായ്ക്കള്‍ കുട്ടിയെ അക്രമിക്കുകയായിരുന്നു. നായ്ക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടെ തറയില്‍ വീണ് തലയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സ്ഥിതി വഷളായതിനേത്തുടര്‍ന്ന് ഒസ്മാനിയ ജനറല്‍ ആശുപത്രില്‍ എത്തിച്ചത്.