കെട്ടിടത്തിന് മുകളില്‍ നിന്നും പട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ചെന്നൈ കുണ്ട്രത്തൂര്‍ മാതാ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഗൗതം സുന്ദരേശന്‍, ആശിശ് പോള്‍ എന്നിവരാണ് വീഡിയോയ്ക്ക് പിന്നില്‍. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ കത്തിപ്പടര്‍ന്നത്. ഒരാള്‍ പട്ടിയെ വലിച്ചെറിയുകയും മറ്റൊരാള്‍ വീഡിയോ പകര്‍ത്തുകയുമാണ് ചെയ്തത്. താഴേക്ക് വീണ ആഘാതത്തില്‍ വേദനയാല്‍ പുളഞ്ഞ് നായ കരയുന്നതും വീഡിയോയില്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
സംഭവത്തില്‍ യുവാവിനെതിരെ ശക്തമായ പ്രതിഷേധമാണ് പലരും രേഖപ്പെടുത്തിയത്. ഇയാളെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം എന്നും പരമാവധി നല്‍കണവുമെന്ന ആവശ്യവുമായി നിരവധിപേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു. വീഡിയോയില്‍ കാണുന്നയാളെ കണ്ടെത്തി തരുന്നവര്‍ക്ക് ഹ്യുമന്‍സ് സൊസൈറ്റി ഇന്റര്‍നാഷണല്‍ ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും അറിയിച്ചിരുന്നു.