ടിവിക്ക് മുന്നില്‍ ദൂരദര്‍ശന്‍ ചാനല്‍ തുറന്ന് ശക്തിമാനും മഹാഭാരതവുമൊക്കെ കണ്ട കുട്ടിക്കാലം മറന്നുകളയാന്‍ ഇന്നത്തെ യുവാക്കള്‍ക്ക് അത്ര പെട്ടെന്ന് സാധിക്കില്ല. ഒരിക്കല്‍ കൂടി ഇവയെല്ലാം ടിവിയില്‍ കാണണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ഒരുങ്ങിയിരുന്നോളൂ.
ശക്തിമാനും മഹാഭാരതവും മാത്രമല്ല തൊണ്ണൂറുകളില്‍ കാഴ്ചയുടെ വിസ്മയം തീര്‍ത്ത ക്യാപ്റ്റന്‍ വ്യോമും സാരാബായ് വേഴ്‌സസ് സാരാബായും തമാസുമെല്ലാം ടിവിയില്‍ പുനസംപ്രേഷണത്തിന് ഒരുങ്ങുന്നുണ്ട്. ചില പരിപാടികള്‍ പുനര്‍ നിര്‍മ്മിക്കുകയും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുകയും ചെയ്തായിരിക്കും പുനസംപ്രേഷണം ചെയ്യുന്നത്.
തൊണ്ണൂറുകളില്‍ കുട്ടികളുടെ പ്രിയപ്പെട്ട പരമ്പരയായിരുന്ന ശക്തിമാന്‍ ഈ വര്‍ഷം ആദ്യം തന്നെ സംപ്രേഷണം ചെയ്ത് തുടങ്ങും. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ക്ലാസിക് സിനിമകളും പുനസംപ്രേഷണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.