തസ്ലീമ നസ്രിന് താമസിക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

Webdunia
വ്യാഴം, 31 ജൂലൈ 2014 (17:42 IST)
ബംഗ്ലദേശ് എഴുത്തുകാരി തസ്ലീമ നസ്രിന് ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള പ്രത്യേക അനുമതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. 2004 മുതല്‍ തുടര്‍ച്ചയായി നല്‍കി വരുന്ന അനുമതിയാണ് മുന്‍കൂട്ടി അറിയിപ്പുകളൊന്നും നല്‍കാതെ സര്‍ക്കാര്‍ റദ്ധാക്കിയിരിക്കുന്നത്.

ഇതിനു പകരമായി രണ്ട് മാസത്തേക്കുള്ള താല്‍ക്കാലിക ടൂറിസ്റ്റ് വിസ അനുവദിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തസ്ലീമ ഈ വിവരങ്ങള്‍ അറിയിച്ചത്.ഒരു മാസം മുന്പ് താമസാനുമതി പുതുക്കുന്നതിനായി തസ്ലീമ നല്‍കിയിരുന്നു. നിന്നും അനുമതി ലഭിക്കാന്‍ വൈകിയപ്പോള്‍ ട്വിറ്ററിലൂടെ തസ്ലീമ തന്രെ ആശങ്കകള്‍ പങ്ക് വച്ചിരുന്നു.

ഇസ്ലാം വിരുദ്ധ ആശയങ്ങള്‍ എഴുതിയതിന് തസ്ലീമയക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നും ഭീഷണികള്‍ ഉണ്ടായിരുന്നു. ഇതിനാല്‍ 1994 മുതല്‍ പല വിദേശ രാജ്യങ്ങളില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു അവര്‍.  2004 മുതല്‍ പ്രത്യേക അനുമതി തേടിയാണ് തസ്ലീമ ഇന്ത്യയില്‍ താമസിച്ചിരുന്നത്.