കാശ്മീരില്‍ തീവ്രവാദി ആക്രമണം; ആറ് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരുക്ക്

Webdunia
ചൊവ്വ, 12 ഓഗസ്റ്റ് 2014 (09:29 IST)
കാശ്മീരില്‍ തീവ്രവാദി ആക്രമണം. സൈനിക വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ ആറ് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. 
 
പാംപോറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പഹല്‍ഗാമില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ജവാന്മാരുടെ വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. 
 
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കാനിരിക്കേയാണ് ആക്രമണം.