ടെലിവിഷന്‍ അവതാരക ആത്മഹത്യ ചെയ്ത നിലയില്‍. പ്രിയ ജൂനേജ(24) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ വിനോദപരിപാടികള്‍ അവതരിപ്പിച്ചിരുന്ന പ്രിയ പിന്നീട് വാര്‍ത്ത അവതാരകയായി. കൊവിഡ് സമയത്ത് പ്രിയ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു.
കൊവിഡ് രൂക്ഷമായതോടെ വരുമാനം കുറഞ്ഞതിനാല്‍ പ്രിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.