സമരം ചെയ്യുന്നവരെ നായയോട് ഉപമിച്ച തെലങ്കാന മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ശ്രീനു എസ്
വ്യാഴം, 11 ഫെബ്രുവരി 2021 (18:11 IST)
സമരം ചെയ്യുകയായിരുന്ന ഒരുകൂട്ടം ആള്‍ക്കാരെ പൊതുപരിപാടിയില്‍ വച്ച് നായകളോട് ഉപമിച്ച തൈലങ്കാന മുഖ്യമന്ത്രി  ചന്ദ്രശേഖര്‍ റാവു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി എതിര്‍ പാര്‍ട്ടിക്കാര്‍. സ്ത്രീകളുള്‍പ്പെടെ ഒരുകൂട്ടം ആള്‍ക്കാരാണ് പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പൊതുവേദിയില്‍ ആക്ഷേപിച്ചതിന് പകരം മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം .
 
പ്രതിഷേധവുമായി എത്തിവരോട് നിങ്ങളെ പോലെ നിരവധി നായ്ക്കളെ ഞാന്‍ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article