കൊവിഡ് വ്യാപനം: ജര്‍മനിയില്‍ മാര്‍ച്ച് ഏഴുവരെ ലോക്ഡൗണ്‍ നീട്ടി

ശ്രീനു എസ്

വ്യാഴം, 11 ഫെബ്രുവരി 2021 (14:52 IST)
കൊവിഡ് വ്യാപനമൂലം ജര്‍മനിയില്‍ മാര്‍ച്ച് ഏഴുവരെ ലോക്ഡൗണ്‍ നീട്ടി. പുതിയ കൊവിഡ് വൈറസിന്റെ സാനിധ്യം മൂലമാണ് ലോക്ഡൗണ്‍ നീട്ടിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ ജര്‍മനിയില്‍ ലോക്ഡൗണാണ്. കഴിഞ്ഞ ദിവസമാണ് തീരുമാനത്തെ കുറിച്ച് ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലും മറ്റു നേതാക്കളും ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. 
 
കഴിഞ്ഞ ദിവസം ജര്‍മനിയില്‍ 8072 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ 813 പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവര്‍ 62,969 ആയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍