തെഹല്‍ക സഹ സ്ഥാപകന്‍ തരുണ്‍ തേജ്പാലിന് പനാജി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തേജ്പാലിന്റെ അമ്മ ശകുന്തള തേജ്പാല്‍ ഞായറാഴ്ച അന്തരിച്ചിരുന്നു. ഈ സാചഹര്യത്തില്‍ തേജ്പാലിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.
അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ശകുന്തള തേജ്പാല്‍ വടക്കന്‍ ഗോവയിലെ മെയ്റയിലാണ് അന്തരിച്ചത്. തെഹല്‍കയിലെ മാധ്യമപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുകയാണ് തേജ്പാല്‍. നേരത്തെ അമ്മയെ കാണാന്‍ തേജ്പാല്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
എന്നാല്‍ അല്‍പസമയത്തേയ്ക്ക് സമയം അനുവദിച്ചതിനെ തുടര്‍ന്ന് അടുത്തിടെ മാപുസയിലെ ആശുപത്രിയിലെത്തി തേജ്പാല്‍ അമ്മയെ കണ്ടിരുന്നു.