തേജ്പാല്‍ കേസ്: ഹോളിവുഡ്‌ നടന്‍ റോബര്‍ട്ട്‌ ഡി നിറോയുടെ മറുപടി ലഭിച്ചു

Webdunia
ചൊവ്വ, 6 മെയ് 2014 (16:46 IST)
തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ മാനഭംഗ കേസുമായി ബന്ധപ്പെട്ട്‌ ഗോവ ക്രൈം ബ്രാഞ്ചിന്‌ ഹോളിവുഡ്‌ നടന്‍ റോബര്‍ട്ട്‌ ഡി നിറോയുടെ പ്രതികരണം ലഭിച്ചു. 
 
ക്രൈം ബ്രാഞ്ച്‌ അയച്ചുകൊടുത്ത ചോദ്യാവലിക്ക്‌ തന്റെ അറ്റോര്‍ണി വഴിയാണ്‌ ഡിനിറോ മറുപടി നല്‍കിയത്‌. കേസിനാസ്പദമായ സംഭവം നടന്ന ദിവസം പരാതിക്കാരിയായ വനിതയും തേജ്പാലും തിങ്ക്‌ ഫെസ്റ്റ്‌ ഇവന്റില്‍ പങ്കെടുത്തിരുന്നു എന്നാണ്‌ ഡിനിറോ അറിയിച്ചിരിക്കുന്നത്‌. 
 
സംഭവം നടന്ന ദിവസം ഹോട്ടലില്‍ ഡി നിറോയെ മുറിയില്‍വിട്ട്‌ വരുമ്പോള്‍ ലിഫ്റ്റില്‍വച്ച്‌ തേജ്പാല്‍ പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്‌ കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്‌.
 
അദ്ദേഹത്തിന്റെ പ്രതികരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച്‌ പുറത്തുവിട്ടിട്ടില്ല.