ഞാന്‍ തിരികെ ഇന്ത്യയില്‍ എത്തും: തസ്ലിമാ നസ്രിന്‍

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (18:19 IST)
സുരക്ഷിതമെന്ന്‌ തോന്നിയാല്‍ ഇന്ത്യയിലേക്ക്‌ തിരിച്ചെത്തുമെന്ന്‌ ബംഗ്ലദേശ്‌ എഴുത്തുകാരി തസ്ലിമാ നസ്രിന്‍(52). താന്‍ താല്‍ക്കാലികമായാണ്‌ ഇന്ത്യ വിട്ടതെന്നും ഉടന്‍ തിരിച്ചെത്തുമെന്നും സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ്‌ തസ്ലിമ വ്യക്‌തമാക്കിയത്‌.

വിവാസ ബ്‌ളോഗറായ അവിജിത്‌ റോയിയുടെ കൊലപാതകത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനയാണ്‌ എഴുത്തുകാരിയായ തസ്ലിമയ്‌ക്കെതിരെയും വധഭീക്ഷണി മുഴക്കിയത്‌. ഭീഷണിയെ തുടര്‍ന്ന്‌ തസ്ലിമ ആദ്യം ബംഗ്ലദേശില്‍ നിന്നും കൊല്‍ക്കത്തയിലേക്ക്‌ എത്തുകയും പിന്നീട്‌ യു.എസിലേക്ക്‌ കുടിയേറുകയുമായിരുന്നു.