തമിഴ്‌നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു; എല്ലാവരെയും ജയിപ്പിച്ചതായി മുഖ്യമന്ത്രി

ശ്രീനു എസ്
ബുധന്‍, 10 ജൂണ്‍ 2020 (07:49 IST)
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ നടത്താനിരുന്ന പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. ഇതോടെ എല്ലാവരെയും ജയിപ്പിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. ഒന്‍പതുലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് ഈമാസം പരീക്ഷ എഴുതാനുണ്ടായിരുന്നത്. എന്നാല്‍ കൊവിഡിന് ശമനം ഉണ്ടാകാത്തതും രോഗവ്യാപനം കണക്കിലെടുത്തുമാണ് പുതിയ തീരുമാനം.
 
നേരത്തേ തെലുങ്കാനയും സമാനമായ തീരുമാനം എടുത്തിരുന്നു. തമിഴനാട്ടില്‍ ദിവസേന ആയിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗബാധിതരുടെ എണ്ണം 34914 ആകുകയും മരണസംഖ്യ 307 ആകുകയും ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article