വിവാഹത്തിന് താല്‍പര്യമില്ലെന്ന് അധ്യാപിക അറിയിച്ചെങ്കിലും ഇയാള്‍ ശല്യം ചെയ്യല്‍ തുടരുകയായിരുന്നു. ഇയാളുമായി ബന്ധപ്പെട്ടവരോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞു പിന്‍തിരിപ്പിക്കുന്നതിനുള്ള ശ്രമം അധ്യാപിക നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. പിന്നീട് ഇയാള്‍ ഇതേത്തുടര്‍ന്ന് വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന്‍ അധ്യാപിക ഡിഇഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്തത്.