എന്‍ഡിഎ സഖ്യത്തിലെ ചന്ദ്രബാബു നായിഡു ഇന്ത്യാ സഖ്യത്തിലെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി, പിന്നില്‍ പുതിയ നീക്കങ്ങളോ!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 6 ജൂണ്‍ 2024 (15:34 IST)
stalin
എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്ന ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തമിഴ് നാട് മുഖ്യമന്ത്രിയും ഇന്ത്യാ സഖ്യത്തിലെ പ്രമുഖനുമായ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം എംകെ സ്റ്റാലിന്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇവര്‍ മീറ്റ് ചെയ്തത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കള്‍ എല്ലാവരും സഖ്യകക്ഷികളുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇതൊരു ആകസ്മികമായ കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്. 
 
സേഷ്യല്‍ മീഡിയ എക്‌സിലാണ് സ്റ്റാലിന്‍ ചിത്രം പോസ്റ്റുചെയ്തത്. ഞാന്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. സഹോദര സംസ്ഥാനങ്ങളായ തമിഴ്‌നാടും ആന്ധ്രാപ്രദേശും ബന്ധം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം വാദിക്കുമെന്നും കേന്ദ്ര സര്‍ക്കാരില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്റ്റാലിന്‍ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article