ബ്ലൂഫിലിമില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെ തമിഴ്നടി കൊന്നു. കൊലപാതകക്കുറ്റത്തിന് തമിഴ് സിനിമാതാരം ശ്രുതി ചന്ദ്രലേഖ ബാംഗ്ലൂരില്‍ അറസ്റ്റിലായി. തമിഴ്, കന്നട സിനിമകളില്‍ ഏറെ പ്രശസ്‌തയായ ശ്രുതിയും സഹായികളും ചേര്‍ന്ന് എട്ടുമാസം മുമ്പ് സിനിമാനിര്‍മ്മാതാവ് കൂടിയായിരുന്ന ഭര്‍ത്താവ് എസ് റൊണാള്‍ഡ് പീറ്റര്‍ പ്രിന്‍സോ (35)യെ വധിച്ചെന്നാണ് കേസ്.
ഭര്‍ത്താവിനെ വധിക്കാന്‍ സഹായിച്ച മറ്റ് അഞ്ചു പേര്‍ കൂടി പിടിയിലായി. കൃത്യത്തില്‍ പ്രവര്‍ത്തിച്ച പ്രിന്‍സണ്‍, ഗാന്ധിമതിനാഥന്‍, വിജയ്, വിനോദ് നിര്‍മ്മല്‍, റഫീഖ് എന്നിവരെ പൊലീസ് ജനുവരിയില്‍ പിടികൂടിയിരുന്നു. ഇവരുടെ സഹായത്തോടെ പങ്കാളിയെ വധിക്കുകയും ശരീരം തിരുനെല്‍വേലിയിലെ പാളയംകോട്ടയില്‍ മറവു ചെയ്യുകയായിരുന്നു.
ഭര്‍ത്താവ് മഞ്‌ജുനാഥുമായി വേര്‍പിരിഞ്ഞ ശേഷമാണ് ബിസിനസുകാരനായ റൊണാള്‍ഡ് പീറ്റര്‍ പ്രിന്‍സോയെ ചന്ദ്രലേഖ കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ഒന്നിച്ചു ജീവിക്കാനും തുടങ്ങി. പ്രിന്‍സോ ബിസിനസില്‍ നഷ്‌ടം നേരിട്ടതിനെ തുടര്‍ന്ന് ഇരുവരും മധുരവോയലിലേക്ക് താമസം മാറുകയുമായിരുന്നു. അവിടെ സുഹൃത്തുക്കളായ പ്രിന്‍സണ്‍, ഉമാചന്ദ്രന്‍ എന്നിവരുമായി ചേര്‍ന്ന് പ്രിന്‍സോ ഓണ്‍ലൈന്‍ വ്യാപാരം നടത്തിയെങ്കിലും അതും തകര്‍ന്നതോടെ ഇരുവരും തമ്മില്‍ പ്രശ്നം ആരംഭിച്ചത്.
ഈ പണം കണ്ടെത്താന്‍ പ്രിന്‍സോ കണ്ടെത്തിയ മാര്‍ഗം ബ്ലൂഫിലിം നിര്‍മാണമായിരുന്നു. ഇതില്‍ അഭിനയിക്കാന്‍ ചന്ദ്രലേഖയെ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. പോണ്‍ ഫിലിമിലെ ഗ്രൂപ്പ് സെക്‌സില്‍ ഏര്‍പ്പെടാന്‍ പ്രിന്‍സോ നിര്‍ബ്ബന്ധിക്കുകയും ഇവര്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്‌തു. ഇതോടെ പ്രിന്‍സോയെ വധിക്കാന്‍ ചന്ദ്രലേഖ പദ്ധതിയിട്ടു.
ജനുവരി 18 ന് മധുരവോയലിലെ വീട്ടില്‍ വെച്ച് ചന്ദ്രലേഖ പ്രിന്‍സോയ്‌ക്ക് പാലില്‍ വിഷം കലര്‍ത്തി നല്‍കി. ബോധരഹിതനായ പ്രിന്‍സോയെ ഉമാചന്ദ്രനും പ്രിന്‍സണും ചേര്‍ന്ന് കഴുത്തുഞെരിക്കുകയും ചെയ്‌തു. പിന്നീട് ഗാന്ധിമതി നാഥന്റെയും വിജയ്, വിനോദ്, എലീസ, റെഫീഖ് എന്നിവരുടേയും സഹായത്തോടെ മൃതശരീരം ഒരു കാറില്‍ കയറ്റി പാളയംകോട്ടയിലെ ആശീര്‍വാദ നഗറിലെത്തി കുഴിച്ചുമൂടി. തിരിച്ചെത്തി ചന്ദ്രലേഖയും സംഘവും വീട്ടില്‍ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപയും മറ്റ് വിലപിടിച്ച വസ്‌തുക്കളും അടിച്ചുമാറ്റുകയും ചെയ്‌തു.
പ്രിന്‍സോയെ കാണാതെ വന്നതോടെ സഹോദരന്‍ ജസ്‌റ്റിന്‍ അന്വേഷിച്ചു വരികയും ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടതോടെ അവര്‍ പ്രിന്‍സണെ ചോദ്യം ചെയ്‌തപ്പോഴാണ് വിവരം പുറത്തായത്.