തമിഴ്നാട്ടില്‍ ഗോഡൌണിന്റെ മതിലിടിഞ്ഞ് വീണ് 11 മരണം

Webdunia
ഞായര്‍, 6 ജൂലൈ 2014 (11:56 IST)
തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ഒരു സ്വകാര്യ ഗോഡൌണിന്‍റെ മതിലിടിഞ്ഞ് വീണ് 11 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. അപകടസ്ഥലത്തു നിന്നും ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മരണമടഞ്ഞവരില്‍ ഭൂരിഭാഗം പേരും തൊഴിലാളികളാണ്. നിരവധി പേര്‍ സ്ഥലത്ത് കുടുങ്ങികിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
 
സ്വകാര്യ ഗോഡൗണില്‍ ജോലി നോക്കി വന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയാണ് മതില്‍ ഇടിയാന്‍ കാരണമെന്ന് കരുതുന്നു. അഞ്ചോളം ഫയര്‍ യൂണിറ്റ് എത്തിയാണ് അപകടത്തില്‍പെട്ടവരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.