വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ താജ്മഹലിന് മൂന്നാം സ്ഥാനം

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (14:09 IST)
ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി താജ്മഹല്‍ ഇടം പിടിച്ചു. പ്രമുഖ യാത്രാ വെബ്‌സൈറ്റ് ട്രിപ് അഡൈ്വസറുടെ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ്-2015 ലാണ് മൂന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ പ്രണയസ്മാരകം സാന്നിധ്യം അറിയിച്ചത്.

പെറുവിലെ മാച്ചുപിച്ചു, കംബോഡിയിലെ അങ്കോര്‍ വാത്ത് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ട്രിപ് അഡ്വൈറില്‍ ലോകമെങ്ങമുള്ള സഞ്ചാരികള്‍ കുറിക്കുന്ന അഭിപ്രായങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്.