രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ടിഎസ് താക്കൂര്‍ ചുമതലയേറ്റേക്കും. ഡിസംബര്‍ രണ്ടിന് നിലവിലെ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു വിരമിക്കുന്ന ഒഴിവിലേക്കാണ് നടപടി.
ദത്തു തന്നെയാണ് പിന്‍ഗാമിയായി താക്കൂറിന്റെ പേര് നിര്‍ദേശിച്ചത്. നിര്‍ദേശം അംഗീകരിച്ച കേന്ദ്രം രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
സ്‌ഥാനമേറ്റാലും അടുത്ത ഒരു വര്‍ഷമായിരിക്കും ചീഫ് ജസ്‌റ്റിസായി ടിഎസ് താക്കൂര്‍ തുടരുക. 2017 ജനുവരി 3 ഓടെ അദ്ദേഹം വിരമിക്കും. 2009ല്‍ സുപ്രീംകോടതിയില്‍ ജഡ്‌ജിയായി അധികാരമേറ്റ താക്കൂര്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്‌റ്റിസായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്.