രാഹുലും ചാഹലും ശ്രീലങ്കയെ എറിഞ്ഞൊതുക്കി, ട്വന്റി 20യിൽ ഇന്ത്യക്ക് 93 റൺസ് ജയം

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2017 (07:36 IST)
ഒന്നാം ട്വന്റി 20 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ജയം. 93 റൺസിനാണ് ഇന്ത്യൻ ടീം ശ്രീലങ്കയെ നിലംപരിശാക്കിയത്. 87ന് ശ്രീലങ്ക പുറത്ത്. ആദ്യ ബാറ്റിങ്ങിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് അടിച്ചത്. ശ്രീലങ്കയുടെ മറുപടി 16 ഓവറിൽ 87 റൺസിന് അവസാനിച്ചു. റൺ അടിസ്ഥാനത്തിൽ ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 
 
യശ്‌വേന്ദ്ര ചാഹലിന്‍റെ മാരക ബൗളിംഗിൽ ശ്രീലങ്ക മുട്ടുകുത്തുകയായിരുന്നു. താരതമ്യേന വലിയ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യത്തെ മൂന്ന് പേരും രണ്ടക്കം കടന്നു. പക്ഷേ ചാഹലിന്റേ‌യും രാഹുലിന്റേയും ബൗളിങിൽ തങ്ങൾക്ക് രക്ഷയില്ലെന്ന് ശ്രീലങ്കൻ ടീമിനു മനസ്സിലാവുകയായിരുന്നു.  
 
നാല് വിക്കറ്റ് വീഴ്ത്തി​യ ചാഹലും മൂന്നു വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യയുമാണ് ലങ്കയെ തകർത്തത്. ചാഹലാണ് മാൻ ഓഫ് ദ മാച്ച്. ഹർദീക് പാണ്ഡ്യ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article