“ മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കണം ”

Webdunia
ഞായര്‍, 12 ഏപ്രില്‍ 2015 (10:35 IST)
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ് സാധ്വി ദേവ ഥാക്കൂര്‍ രംഗത്ത്. മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും ജനസംഖ്യ വര്‍ധനവ് ഹിന്ദുക്കള്‍ക്ക് ഭീഷണിയാകുന്നതിനാല്‍ ഈ രണ്ടു വിഭാഗത്തെയും നിര്‍ബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കണം. ഹിന്ദു ജനസംഖ്യ വര്‍ധപ്പിക്കുന്നതിന് ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം. ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലിം പള്ളികളിലും ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കണമെന്നും ഥാക്കൂര്‍ പറഞ്ഞു.

മുസ്ലിമുകളുടെയും ക്രിസ്ത്യാനികളുടെയും ജനന നിരക്ക് ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇതു തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. അങ്ങനെയായാല്‍ ഇവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിന് തടയിടാമെന്നും ഥാക്കൂര്‍ പറഞ്ഞു. ഇവരുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം രാജ്യത്തെങ്ങും പ്രതിഷേധം തുടരുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.