പണം നൽകി ഇനി ഗർഭപാത്രം വാടകയ്ക്കെടുക്കേണ്ട, നിയമത്തിൽ ഭേതഗതി വരുത്തി കേന്ദ്ര സർക്കാർ

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (15:39 IST)
ഡൽഹി: പണം നൽകി ഗർഭപാത്രം ഇനിമുതൽ വാടകയ്ക്കെടുക്കാനാവില്ല. പണത്തിനു വേണ്ടി ഗർഭപാത്രത്തെ വാടകയ്ക്ക് നൽകുന്നത് പൂർണ്ണമായും നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നിയമം പാസക്കി. വാടക ഗർഭപാത്ര ബില്ലിലെ ഭേതഗതികൾക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. 
 
വിദേശികൾ ഉൾപ്പടെ പണം നൽകി ഇന്ത്യയിൽ നിന്നും ഗർഭാത്രം വാടകയ്ക്കെടുക്കാറുണ്ട്. ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവർ ചൂഷണത്തിനു വിധേയരാകുന്നത് തുടർക്കഥയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നിയമം കർശനമാക്കാൻ തീരുമാനിച്ചത്. ഭേതഗതി വരുത്തിയ പുതിയ ബില്ല്  പ്രകാരം കുട്ടികളില്ലാത്ത ഇന്ത്യൻ ദമ്പതികൾക്ക് മാത്രമേ ഇനി മുതൽ ഗർഭപാത്രം വാടകയ്ക്ക് സ്വീകരിക്കാനാകു. അതും അടുത്ത ബന്ധുക്കളിൽ നിന്നു മാത്രം. 
 
ഇതിനും ചില മാനദണ്ഡങ്ങളുണ്ട്. ഇന്ത്യൻ നിയമ പ്രകാരം വിവാഹിതരായതിനു ശേഷം അഞ്ചു വർഷങ്ങൾ കഴിഞ്ഞും സ്വാഭാവികമായി ഗർഭം ധരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടാൽ മാത്രമേ ഗർഭപാത്രം വാടകയ്ക്കെടുക്കാനാകൂ. ഇതിനെ ഒരു പരോപകാര പ്രവർത്തിയായാണ് നിയമത്തിൽ നിർവ്വജിച്ചിരിക്കുന്നത്. അതിനാൽ ഗർഭപാത്രം പണം നൽകി വാടകയ്ക്കെടുക്കുന്നത് ഇനി മുതൽ കുറ്റകരമാവും. 
 
ബില്ലിന് നിയമസഭ അംഗീകാരം നൽകിയതോടെ ദേശീയ വാടക ഗർഭപാത്ര നിയന്ത്രണ ബോർഡ് നിലവിൽ വന്നു. ഇതിനോട് അനുബന്ധമായിതന്നെ സംസ്ഥാനങ്ങളിലും ബോർഡുകൾ പ്രവർത്തനമാരംഭിക്കും. ഈ പ്രത്യേക ബോർഡുകളാവും വാടക ഗർഭപാത്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുക. 2016ൽ ലോക് സഭയിൽ അവതരിപ്പിച്ച ബില്ലാണ് ഇപ്പോൾ നിയമമായിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article