ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി പാക് മാധ്യമങ്ങള്‍. പാകിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്‌ടാവ് സര്‍താജ് അസീസിനെ ഉദ്ധരിച്ചു കൊണ്ടാണ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയുടെ സുരക്ഷ ഉപദേഷ്‌ടാവ് അജിത്ത് ഡോവലുമായി പാകിസ്ഥാന്‍ ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് നസീര്‍ ജന്‍ജുവ നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനം രൂപപ്പെട്ടതെന്നാണ് പാക് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
കമാന്‍ഡോ ഓപ്പറേഷന്‍ നടത്തിയ വിവരം ഇന്ത്യ പുറത്തുവിട്ടതിനെ തുടര്‍ന്ന് യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്.