സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി, ദേ പോയി... ദാ വന്നു

Webdunia
വെള്ളി, 12 ജൂണ്‍ 2015 (14:14 IST)
ഒടുവില്‍ ബിജെപിക്കായി ചലചിത്രതാരം ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. കേരളത്തില്‍ അങ്കം മുറുക്കിയ അരുവിക്കരയിലല്ല. പകരം മുംബൈ വസായ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മലയാളിയായ ബിജെപി സ്ഥാനാര്‍ഥിക്കായാണ് താരം പ്രചാരണത്തിനിറങ്ങിയത്. സുഹൃത്തും ബിജെപി സ്ഥാനാര്‍ഥിയുമായ ഉത്തംകുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍പിടിക്കാനാണ് സുരേഷ് ഗോപി എത്തിയത്.

വസായ് വെസ്റ്റിലെ അയ്യപ്പക്ഷേത്രത്തിലായിരുന്നു താരം ആദ്യമെത്തിയത്. ക്ഷേത്രത്തില്‍തൊഴുത് പിന്നീട് ചുല്‍നാനഗറിലേക്ക്. കാത്തിരുന്ന ജനക്കൂട്ട്ത്തോട് ഉത്തംകുമാറിനു വേണ്ടി വോട്ടഭ്യര്‌‍ഥിച്ച് ഓം നഗറിലേക്ക്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള മുംബൈ മലയാളികള്‍ ആവേശത്തോടെയാണ് പ്രിയതാരത്തെ വരവേറ്റത്. കൈകൊടുത്തും മൊബൈൽ ഫോണില്‍ ചിത്രങ്ങളെടുത്തും പ്രചാരണം ഉഷാറാക്കി. ഈ മാസം പതിനാലിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍വിവധ കക്ഷികളിലായി ഏഴോളം മലയാളി സ്ഥാനാര്‍ഥികളും മല്‍സരിക്കുന്നുണ്ട്.

അരുവിക്കരയില്‍പ്രചാരണത്തിനെത്തുമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെങ്കിലും പ്രചാരണത്തിനിറങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാജഗോപാലിന്‍റെ വിജയസാധ്യതയെക്കുറിച്ചും വിഴിഞ്ഞം പദ്ധതിയെക്കുറിച്ചും മുംബൈ മലയാളികളെ അറിയിക്കാനും താരം മറന്നില്ല. ഒടുവില്‍രണ്ട് മണിക്കൂറോളം നീണ്ട തിരഞ്ഞെടുപ്പാവേശം നിറച്ച് താരം കളം വിട്ടു.