ഭര്‍ത്താവിനൊപ്പം നിര്‍ബന്ധിതമായി താമസിക്കാന്‍ പറയാന്‍ സ്ത്രീ ഒരു സ്ഥാവരജംഗമ വസ്തുവല്ലന്ന് സുപ്രീംകോടതി. തന്റെ ഭാര്യയെ തന്റെ ഒപ്പെ താമസിക്കാന്‍ പറഞ്ഞുകൊണ്ട് ഒരു ഓര്‍ഡര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയ്ക്കാണ് കോടതി ഇത്തരത്തില്‍ ഒരു മറുപടി നല്‍കിയത്.
ഇത്തരത്തില്‍ ഒരു ഓര്‍ഡര്‍ നല്‍കാന്‍ സ്ത്രീ ഒരു സ്ഥാവരജംഗമ വസ്തുവാണോ?, അതോ ഭാര്യ എന്നത് നിങ്ങളുടെ വ്യക്തിപരമായ വസ്തുവാണോ, വരണമെന്ന് ഓര്‍ഡര്‍ നല്‍കാന്‍ എന്നാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പരാതിക്കാരനോട് ചോദിച്ചത്.