കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 14,989 പേര്‍ക്ക്, മരണം 98

ശ്രീനു എസ്

ബുധന്‍, 3 മാര്‍ച്ച് 2021 (14:39 IST)
കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 14,989 പേര്‍ക്ക്. കൂടാതെ രോഗം മൂലം 98 പേരുടെ മരണം സ്ഥിരീകരിക്കുകയും ചെയ്തു. 13,123 പേരാണ് കൊറോണ മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടവരുടെ എണ്ണം 1,08,12,044 ആയി. നിലവില്‍ 1,70,126 പേരാണ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 
 
രാജ്യത്തെ ആകെ കൊറോണ മരണം 1,57,346 ആയി. രാജ്യത്ത് ഇതുവരെ 1,56,20,749 പേര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടിട്ടുണ്ട്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ആക്ടീവ് കേസുകള്‍ ഉള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍