അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്ന് ഇന്ദിര ഗാന്ധി മനസ്സിലാക്കിയിരുന്നു: രാഹുൽ ഗാന്ധി

ബുധന്‍, 3 മാര്‍ച്ച് 2021 (11:54 IST)
ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയിരുന്ന അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ ഇന്ത്യൻ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാൻ കോൺഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.
 
അടിയന്തിരാവസ്ഥ തെറ്റായിരുന്നു. എന്നാൽ രാജ്യത്തെ ഇന്നത്തെ സാഹചര്യവും അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ഒരു ഘട്ടത്തിലും രാജ്യത്തെ ഭരണഘടനാ ചട്ടക്കൂട് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല. എന്നാൽ ഭരണഘടാനാ സ്ഥാപനങ്ങളെ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ് ആർഎസ്എസ് ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു. കോര്‍ണല്‍ സര്‍വകലാശാല പ്രൊഫ. കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍