പിസി ജോർജ് വീണ്ടും എൻഡിഎയിലേക്ക്: രണ്ട് സീറ്റിൽ മത്സരിക്കും

വെള്ളി, 26 ഫെബ്രുവരി 2021 (12:30 IST)
നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെയാണ് പിസി ജോർജിന്റെ പുതിയ തീരുമാനം. രാഷ്ട്രീയ നിലപാട് പിസി ജോർജ് നാളെ വ്യക്തമാക്കും.
 
പിസി ജോർജിനെ മുന്നണിയിൽ എടുത്താൽ സമാന്തര സ്ഥാനാർഥിയെ നിർത്തുമെന്ന് നേരത്തെ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. പൊതു സ്വതന്ത്രനായി നിർത്താമെന്നാണ് യു‌ഡിഎഫ് നിലപാട്. എന്നാൽ ഇതിനോട് പിസി ജോർജിന് താല്പര്യമില്ല. കഴിഞ്ഞ ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ എൻഡിഎയുടെ ഘടകകക്ഷിയായിരുന്നു പിസി ജോർജിന്റെ ജനപക്ഷം. എന്നാൽ തിരെഞ്ഞെടുപ്പിൽ എൻഡിഎ‌യ്‌ക്ക് വിജയിക്കാനാവാത്തതിനെ തുടർന്ന് എന്‍ഡിഎ എന്നത് കേരളത്തില്‍ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോര്‍ജ് മുന്നണി വിടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍