എൻഡിഎയിലേയ്ക്ക് മുസ്‌ലിം ലീഗ് വന്നാലും സ്വീകരിയ്ക്കും: ശോഭ സുരേന്ദ്രൻ

വ്യാഴം, 25 ഫെബ്രുവരി 2021 (10:53 IST)
എൻഡി‌യിലേയ്ക്ക് മുസ്‌ലീം ലീഗ് വന്നാലും സ്വീകരിയ്ക്കും എന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭാ സുരേന്ദ്രൻ. മാതൃഭുമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. മുസ്‌ലീം സമുദായത്തെ ബിജെപിയുമായി അടുപ്പിയ്ക്കാൻ നിക്കങ്ങൾ നടത്തുന്നൂണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് മുസ്‌ലീം ലീഗ് എൻഡിഎയിലേയ്ക്ക് വന്നാൽ സ്വീകരിയ്ക്കും എന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കിയത്.
 
ക്രൈസ്തവ, മുസ്‌ലിം സമുദായങ്ങളോട് ബിജെപിയ്ക് ഒരു വിരോധവുമില്ല. മുസ്‌ലീം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ എൻഡിഎയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. മുസ്‌ലീഗ് ഒരു വർഗീയ പാർട്ടിയാണെന്നതിൽ തർക്കമില്ല, എന്നാൽ ദേശീയധാര അംഗീകരിച്ച് എൻഡിഎയോടൊപ്പം വരാൻ തയ്യാറായാൽ അവരെയും സ്വീകരിയ്ക്കും. കശ്മീരിൽ ബിജെപി നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലീഗ് പിനർവിചിന്തനത്തിന് തയ്യാറായാൽ അത് ലീഗ് നേതൃത്വത്തിനും മുസ്‌ലീം സമുദായത്തിനും ഗുണകരമാകും. എല്ലാവരെയും ദേശീയധാരയിലേയ്ക്ക് കൊണ്ടുവരികയാണ് ബിജെപിയുടെ ലക്ഷ്യം എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍