30-40 സീറ്റുകൾ മതി, കേരളത്തിൽ ബിജെപി സർക്കാരുണ്ടാക്കും: കെ സുരേന്ദ്രൻ

വ്യാഴം, 25 ഫെബ്രുവരി 2021 (12:22 IST)
കേരളത്തിൽ സർക്കാരുണ്ടാക്കാൻ 35-40 സീറ്റുകൾ കിട്ടിയാൽ മതിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോഴിക്കോട് വിജയ‌യാത്രയ്‌ക്കിടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കോഴിക്കോട് മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനുമായി 25 വർഷത്തെ പരിചയമുണ്ട്. സിപിഎം നേതാവായി എന്നതുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ പോകാൻ പാടില്ലെന്നുണ്ടോ? തോട്ടത്തിൽ രവീന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ സുരേന്ദ്രൻ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധന കരാറിലടക്കം മുഖ്യമന്ത്രി നേരിട്ടാണ് അഴിമതി നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍