കോടതി നടപടികള്‍ ചിത്രീകരിച്ച് സൂക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയുടെ ഇ-കമ്മിറ്റി പാനലിന് മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചു.കോടതിയുടെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും സാക്ഷികള്‍ മൊഴിമാറുന്നത് ഒഴിവാക്കാനും കോടതി നടപടികള്‍ ചിത്രീകരിക്കുന്നത് ഉപകരിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.
ഇതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ച നിര്‍ദേശം സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ വിഷയം വീണ്ടും പരിഗണിച്ച കേന്ദ്ര മന്ത്രിസഭ പുതിയ നിര്‍ദേശം സുപ്രീംകോടതി ഇ-പാനലിന് മുമ്പാകെ സമര്‍പ്പിക്കാന്‍ നിയമമന്ത്രാലയത്തിന് അനുവാദം നല്‍കുകയായിരുന്നു.
നിയമമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ച നിയമകമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.പി. ഷാ ഏതാനും ജില്ലാ കോടതികളില്‍ പരീക്ഷണപദ്ധതിയെന്ന നിലയില്‍ ശബ്ദവും ദൃശ്യവും പകര്‍ത്തിസൂക്ഷിക്കാമെന്ന് ശുപാര്‍ശചെയ്തിരുന്നു. വിഷയം പുന$പരിഗണനക്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമമന്ത്രാലയം വീണ്ടും സുപ്രീംകോടതിയുടെ ഇ-പാനലിന് മുമ്പാകെ ഹരജി നല്‍കിയത്.