വാണിജ്യ താത്പര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം; ഏപ്രിൽ ഒന്നു മുതൽ ബി എസ് 3 വാഹനങ്ങള്‍ വില്‍ക്കുന്നത് സുപ്രീം കോടതി നിരോധിച്ചു

ബുധന്‍, 29 മാര്‍ച്ച് 2017 (16:19 IST)
ഭാരത് സ്‌റ്റേജ്-3 (ബി.എസ്-3) വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. ഏപ്രിൽ ഒന്നു മുതൽ ബിഎസ്-4 വാഹനങ്ങൾ മാത്രമേ വിൽക്കാന്‍ പാടുള്ളൂവെന്നും കോടതി നിർദേശിച്ചു. ബി.എസ്-3 വാഹനങ്ങള്‍ വില്‍ക്കാനുള്ള സമയപരിധി നീട്ടീനല്‍കണമെന്ന ആവശ്യമുന്നയിച്ച് വാഹന നിര്‍മാണക്കമ്പനികളുടെ സംഘടനയായ സിയാം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ വിധിപ്രസ്താവം നടത്തിയത്.
 
വാണിജ്യ താത്പര്യമല്ല, ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം. മലിനീകരണ തോത് കുറയ്ക്കുന്നതിനുവേണ്ടിയാണ് ആ വാഹനങ്ങൾക്ക് നിരോധനമേര്‍പ്പെടുത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. 8,24,275 ബിഎസ്-3 വാഹനങ്ങൾ വിൽക്കാതെ കിടക്കുകയാണ്. ഇതില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. ഒരുലക്ഷത്തോളം ട്രക്കുകളുമുണ്ട്. ഈ വഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള സാവകാശം ലഭിച്ചില്ലെങ്കില്‍ ഇതുമൂലം 12,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും കമ്പനികൾ കോടതിയെ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക