മലിനീകരണത്തിന് പരിഹാരം കാണാൻ ഹരിത നികുതി എന്നപേരിൽ അധിക നികുതി ഏർപ്പെടുത്തിക്കൊണ്ടാണ് 2000 സി സിയിൽ കൂടുതലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയത്.
കഴിഞ്ഞ വർഷമായിരുന്നു 2000 സിസിയിൽ കൂടുതലുള്ള വലിയ ഡീസൽ വാഹനങ്ങളുടെ വിൽപനയും രജിസ്ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്. ഇത്തവണ ഡീസൽ വാഹനങ്ങളുടെ വിൽപന വിലയിൽ ഒരു ശതമാനം അധികനികുതി ഏർപ്പെടുത്തിയാണ് രജിസ്ട്രേഷന് നിരോധനം കോടതി റദ്ദാക്കിയത്. വാഹന നിർമാതാക്കൾ സമർപ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്.