ബൊളിവുഡ് താരം ആമിര്‍ ഖാന്‍ നായകനാകുന്ന രാജ്കുമാര്‍ ഹിറാനി ചിത്രം പി കെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
ചിത്രത്തിലെ അമീറിന്റെ നഗ്നതാ പ്രദര്‍ശനം മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജ്ജി.എന്നാല്‍ ഇഷ്ടമില്ലാത്തവര്‍ സിനിമ കാണണ്ടന്നാണ് ഹര്‍ജിക്കാരന് കോടതി മറുപടി നല്‍കിയത്.ഇന്ത്യയിലെ പൊതുജനങ്ങള്‍ പക്വതയുള്ളവരാണ് വിനോദവും അല്ലാത്തതുമായ കാര്യങ്ങള്‍ കണ്ടാല്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും സിനിമയെ മതവികാരങ്ങളുമായി കൂട്ടിക്കുഴക്കരുത് കോടതി പറഞ്ഞു.
ചിത്രത്തിന്റെ റിലീസിങ് തടയുന്നത് സിനിമാ നിര്‍മാതാക്കളുടെ ഭരണഘടനാ അവകാശത്തെയാണ് ഹനിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.ഓള്‍ ഇന്ത്യ ഹ്യൂമണ്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ട് എന്ന എന്‍ജിഒ യാണ് പികെ യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.നേരത്തെ അമീര്‍ ഒരു റേഡിയൊ കയ്യില്‍ പിടിച്ച് നഗ്നനായി നില്‍കുന്ന പി കെയുടെ പോസ്റ്ററുകള്‍ വന്‍ വിവാദം സ്രിഷ്ടിച്ചിരുന്നു.ചിത്രം ഡിസംബര്‍ 19 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍